അഹമ്മദാബാദ് : 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് വധശിക്ഷ . ഗുജറാത്തിലെ ഖേഡ ജില്ലയിലെ നാദിയാദ് പോക്‌സോ കോടതിയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മുസ്തഫ മിയാൻ എന്നയാൾക്ക് വധശിക്ഷ വിധിച്ചത്. ഇതോടൊപ്പം നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഖേഡ ജില്ലയിലെ മാതാർ താലൂക്കിൽ 2022 ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് .
11 വയസ്സുള്ളപ്പോഴാണ് പെൺകുട്ടിയെ മുസ്തഫ ആദ്യമായി പീഡനത്തിനിരയാക്കിയത് . പിന്നീട് പീഡനം തുടർന്നു . പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് മുസ്തഫ കുട്ടിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
2022 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്ന് മാസം ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദനയെ തുടർന്ന് മാതാവ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത് . തുടർന്ന് കുട്ടി പീഡനവിവരം പറയുകയായിരുന്നു.
പിന്നാലെ മുസ്തഫക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ 12 സാക്ഷികളും 44 രേഖകളും നദിയാട് പോക്‌സോ കോടതിയിൽ ഹാജരാക്കി. രണ്ടാനച്ഛൻ രാത്രിയിൽ അമ്മയ്‌ക്ക് മയക്കുമരുന്ന് നൽകാറുണ്ടെന്ന് പെൺകുട്ടി പോക്സോ കോടതിയിൽ മൊഴി നൽകി. ഇതിനുശേഷം അമ്മ ഗാഢനിദ്രയിൽ ആകുമ്പോൾ തന്നെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നും കുട്ടി പറഞ്ഞു .
“ശരീരത്തിന് മുറിവേറ്റാൽ ഭേദമാകാൻ സാധ്യതയുണ്ട്, എന്നാൽ ലൈംഗികാതിക്രമം മൂലം ആത്മാവിനുണ്ടാകുന്ന മുറിവ് ഒരു മാനസിക മുദ്രയുടെ രൂപത്തിൽ ഇരയുടെ പക്കൽ അവശേഷിക്കുന്നു. അതിനാൽ, അനാവശ്യമായ എന്തെങ്കിലും ഈ കേസിൽ സൗമ്യത കാണിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യും. ഒരു കുട്ടിക്ക് മാതാപിതാക്കൾ ദൈവത്തെപ്പോലെയാണെന്നും കോടതി പറഞ്ഞു. ഒരു കുട്ടിയും അതിന്റെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം പവിത്രമായ ബന്ധമാണ്, എന്നാൽ ഇവിടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് പിതാവാണ്. അത് ബന്ധത്തിലെ കളങ്കമാണ്.” എന്നാണ് ശിക്ഷാവിധിയിൽ കോടതി ചൂണ്ടിക്കാട്ടുന്നത് .
















Comments