കണ്ണൂർ: കണ്ണൂരിൽ കൊറോണ ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടികെ മാധവനാണ് മരിച്ചത്. കൊറോമ ബാധയ്ക്കൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരിടവേളയ്ക്ക് ശേഷമാണ് കൊറോണ കേസുകൾ വർദ്ധിക്കുന്നത്. അതിനിടയിലാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത്.
ഒൻപത് മാസത്തിന് ശേഷമാണ് കണ്ണൂരിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം പയ്യമ്പലത്ത് സംസ്കരിച്ചു.
Comments