എന്തുവില കൊടുക്കാനും തയ്യാറാണെന്ന് മുൻ വയനാട് എം.പി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ശബ്ദത്തിനായണ് പോരാടുന്നത്. രാഹുൽ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. ജാതി അധിക്ഷേപ കേസിൽ കോടതിയുടെ ശിക്ഷാവിധി വന്നതിനെ തുടർന്ന് രാഹുലിനെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. വിധി പുറത്തുവന്നതോടെയാണ് രാഹുലിന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇതിന് മുൻപും രാഹുൽ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി തവണ മാപ്പ് പറഞ്ഞ് തടിതപ്പിയിട്ടുണ്ടെങ്കിലും ഇത്തവണ അതിന് രാഹുൽ തയ്യാറായില്ല. പിന്നോക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ 2019-ൽ കർണ്ണാടകയിലെ കോലാർ മണ്ഡലത്തിൽ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് വിധി. രണ്ട് വർഷത്തെ തടവാണ് ശിക്ഷ. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി.
Comments