ചണ്ഡീഗഡ്: പഞ്ചാബ് ഫസിക ജില്ലയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ബക്കൈൻവാല പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ശക്തമായ ചുഴലികാറ്റ് വീശിയത്. 50-ലധികം വീടുകൾ ഭാഗികമായി തകർന്നു. നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ ഗ്രാമത്തിലെ കൃഷി നശിക്കുകും വീടുകളുടെ മേൽക്കുര തകരുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ചുഴലിക്കാറ്റ് പാകിസ്താൻ ഭാഗത്തേക്ക് കടന്നതായും വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയാണ് പഞ്ചാബിൽ ലഭിച്ചത്.
Comments