വാഷിംഗ്ടൺ: യുഎസിലെ മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. നാല് പേരെ കാണാതായി. 160 കിലോമീറ്ററോളം ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടായി.
കൊടുങ്കാറ്റ് ആഞ്ഞടിച്ച പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റിയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. കൊടുങ്കാറ്റിൽ നാല് പേരെ കാണാതായിട്ടുണ്ടെന്നും തിരച്ചിൽ നടക്കുകയാണെന്നും മിസിസിപ്പി എമർജൻസി മാനേജ്മെന്റ് ഏജൻസി ട്വീറ്ററിലൂടെ അറിയിച്ചു. കൊടുങ്കാറ്റ് ആഞ്ഞടിച്ച റോളിംഗ് ഫോർക്കിലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സംഭവത്തിൽ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
Comments