ഇടുക്കി: കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ പരാതി നൽകി ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ ഹരി. വിവിധ വിഭാഗങ്ങൾക്കിയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പൂപ്പാറയിൽ മണി പ്രസ്താവന നടത്തിയിരുന്നു. ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഹേളിച്ചാണ് മണിയുടെ പ്രസ്താവന. ഇതിനെതിരെയാണ് എൻ ഹരിയുടെ പരാതി. കോട്ടയം എസ് പിക്ക് മുമ്പാകെയാണ് പരാതി നൽകിയിട്ടുള്ളത്.
വിവിധ വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധയും വിദ്വേഷവും വളർത്തി കലാപം നടത്തുവാൻ എം എം മണി ബോധപൂർവ്വം ശ്രമിച്ചതിനാണ് പരാതി നൽകിയത്. ഞാൻ പറഞ്ഞത്ര പോലും രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ എന്നെയും ശിക്ഷിക്കട്ടെ. മോദി മുസ്ലീങ്ങളെ കൊലപ്പെടുത്തിയെന്നും ക്രിസ്ത്യാനികളെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുകയാണെന്നും എം എം മണി പറഞ്ഞു. ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
Comments