എറണാകുളം: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടർ ഒന്നിലാണ് തീപടർന്നത്. തീപിടിപിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് ഉയരുന്നത്. നിലവിൽ രണ്ട് അഗ്നിശമനസേന യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടുതൽ യൂണിറ്റുകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കൊണ്ട് മാലിന്യങ്ങൾ നീക്കം ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിരുന്നതിൽ നിന്നുമാണ് തീ കത്തിയത്. പുകഞ്ഞ് കത്തി മാലിന്യകൂമ്പാരത്തിന് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാൻ കഴിയുക. അതുകൊണ്ട് തീ നിയന്ത്രണവിധേയമാക്കിയത് ശ്രമകരകമായ ജോലിയാണ്. 110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത്. നേരത്തെയുണ്ടായ തീപിടിത്തം 12 ദിവസങ്ങൾക്ക് ശേഷമാണ് അണയ്ക്കാൻ സാധിച്ചത്.
Comments