അച്ഛനും ജേഷ്ഠനും പിന്നാലെ മാധവ് സുരേഷ് സിനിമയിലേക്ക്. സുരേഷ് ഗോപിയുടെ മകൻ നായകനാകുന്ന ചിത്രം’ കുമ്മാട്ടിക്കളി’യുടെ പൂജയും ഷൂട്ടിംഗും നാളെ ആലപ്പുഴയിലെ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് നടക്കും. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ വിൻസെന്റിന്റെ ആദ്യ മലയാള ചിത്രമാണിത്.
സൂപ്പർഗുഡ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. പൂജാ ചടങ്ങിൽ നിർമ്മാതാവ് ആർ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സംവിധായകൻ ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം വെങ്കിടേഷ് വി, പ്രോജക്ട് ഡിസൈനർ -സജിത്ത് കൃഷ്ണ, സംഗീതം -ജാക്സൺ വിജയൻ, ലിറിക്സ് -സജു എസ്, ഡയലോഗ്സ് -ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്. എഡിറ്റർ -ആന്റണി, സംഘട്ടനം -ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ -അമൃത മോഹൻ, ചീഫ് അസോസിയേറ്റ് -മഹേഷ് മനോഹർ, മേക്കപ്പ് -പ്രതിഭ രംഗൻ, ആർട്ട് ഡയറക്ടർ -മഹേഷ് നമ്പി, കോസ്റ്റ്യൂം -അരുൺ മനോഹർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, എ എസ് ദിനേശ്, സ്റ്റിൽസ് -ബാവിഷ്, ഡിസൈൻ -ചിറമേൽ മീഡിയ വർക്ക്സ്.
Comments