ഡെറാഡൂൺ: ഡൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് വേ നിർമ്മാണം 2024 ജനുവരിയിൽ പൂർത്തീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ജനുവരിയോടെ അതിവേഗപാത പൂർത്തിയാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ദാത് കാളി തുരങ്കത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പിലാക്കുന്നതോടെ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേയ്‌ക്കുള്ള യാത്രാ ദൈർഘ്യം 2.5 മണിക്കൂറായി കുറയുമെന്ന് ധാമി പറഞ്ഞു. നിർമ്മാണം നടക്കുന്ന ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസവേ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ )യുടെ കീഴിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകും. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിന് അധികൃതർക്ക് നിർദ്ദേശങ്ങൾ നൽകിയതായും ധാമി അറിയിച്ചു. നിശ്ചയിച്ച സമയത്തിനുള്ളിൽ നിലവാരത്തോടെ പദ്ധതി പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി കേന്ദ്രമായ രാജാജി നാഷണൽ പാർക്കിലൂടെയാണ് ഡൽഹി-ഡെറാഡൂൺ എകസ്പ്രസവേ കടന്നുപോകുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോട് കൂടി ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും.
Comments