ചണ്ഡീഗഡ്: പഞ്ചാബിൽ ഡ്രോൺ വഴി മയക്കുമരുന്നു കടത്ത്. ആറ് കിലോ ലഹരിവസ്തുക്കൾ ബിഎസ്എഫ് കണ്ടെടുത്തു. ഇന്ത്യ-പാക് അതിർത്തിയ്‌ക്ക് സമീപം ഡ്രോൺ വഴി ഉപേക്ഷിച്ച ആറ് കിലോ മയക്കുമരുന്നാണ് ബിഎസ്എഫ് കണ്ടെടുത്തത്. അമൃത്സർ ഗ്രാമത്തിൽ നിന്നാണ് ബാഗിനുള്ളിൽ 6.2 കിലോഗ്രാം ഭാരമുള്ള ആറ് വലിയ പാക്കറ്റ് ഹെറോയിൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഡ്രോൺ വഴി അതിർത്തി കടന്ന് മയക്കുമരുന്നു കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. പരിശോധനയ്‌ക്കിടയിൽ അമൃത്സർ ഗ്രാമത്തിലെ ഗോതമ്പ് വയലിൽ നിന്ന് മയക്കുമരുന്നു കണ്ടെത്തുകയായിരുന്നു. അതിർത്തി മേഖലയിലും പ്രദേശത്തും പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments