പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30 ആണ് അവസാന തീയതി. നേരത്തെ മാർച്ച് 31 ആയിരുന്നു പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി. ജൂൺ 30-ന് മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും.
നികുതി അടയ്‌ക്കുന്നവർക്ക് മാത്രമല്ല, മറ്റനേകം ദൈനംദിന ആവശ്യങ്ങൾക്കും ഇപ്പോൾ പാൻകാർഡ് നിർബന്ധമാണ് എന്നിരിക്കെ സമയപരിധി നീട്ടി കിട്ടിയത് ഉപകാരപ്രദമായി. പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകൾ നടത്താനും ആദായ നികുതി അടയ്‌ക്കാനും സാധിക്കില്ല. അസം, ജമ്മുകശ്മീർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ, ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ എന്നിവരെ പാൻകാർഡ് -ആധർ കാർഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ‘ലിങ്ക് ആധാർ സ്റ്റാറ്റസ്്’ എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ നമ്പരും പാൻകാർഡ് നമ്പരും നൽകി പാൻ-ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയുന്നതാണ്.
പാൻകാർഡ് ആധാർ ബന്ധിപ്പിക്കാൻ വഴികളിതാ..
* പാൻകാർഡ് ആധാർകാർഡ് ലിങ്കിംഗിന് httsp://eportal.incometax.gov.in/iec/forservices/#/login എന്ന ലിങ്കിൽ ലിങ്ക് ക്ലിക്ക് ചെയ്ത് പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്.
* പാൻ സർവീസ് സെന്ററുകളിൽ നിന്ന് ലഭിക്കുന്ന ഫോം ഫിൽ ചെയ്ത് നൽകിയാലും മതി. അല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്ന് 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് ചെയ്താലും പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള വഴി അറിയാം.
* ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.incometax.gov.in ലിങ്ക് ലോഗിൻ ചെയ്ത്, ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിൻഡോയിൽ വിവരങ്ങൾ നൽകുക. തുടർന്ന് I agreed to validate my Aadhar details എന്ന ഓപ്ഷൻ ടിക്ക് ചെയ്യുക. തുടർന്ന് Continue എന്നതിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ഒടിപി ലഭിക്കും. ഇത് നൽകി Submit ചെയ്യുക.
* eportal.incometax.gov.in ലിങ്ക് അല്ലെങ്കിൽ incometaxindiaefiling.gov.in. ലിങ്ക് എന്ന ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. പേര് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. പാൻ നമ്പറോ അല്ലെങ്കിൽ ആധാർ നമ്പറോ യൂസർ ഐഡിയായി നൽകുക. യൂസർ ഐഡിയും, പാസ് വേർഡും, ജനനതീയതിയും നൽകി പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
തുറന്ന് വരുന്ന പേജിൽ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്യുക. ഹോംപേജിലെ ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പേരും, പാൻകാർഡ് നമ്പരും ആധാർ നമ്പരും ടൈപ്പ് ചെയ്യുക. ശേഷം I have only year of birth in Aadhaar card ൽ ക്ലിക്ക് ചെയ്യുക. കാപ്ച ടൈപ്പ് ചെയ്യുക. ഇതോടെ പാൻകാർഡും ആധാർകാർഡും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന കൺഫർമേഷൻ മെസേജ് ലഭിക്കും.
Comments