ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ടോടയാണ് ഭൂചലനം അനുഭവപ്പെട്ടുത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
ജപ്പാനിലെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഫെബ്രുവരി 25 ന് ഹോക്കൈഡോയുടെ കിഴക്കൻ ഭാഗത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ജനുവരി 21- ന് തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 13 പേർക്ക് പരിക്കേറ്റിരുന്നു.
Comments