കിന്‍ഷാസ: ശക്തമായ മഴയിൽ തകർന്ന സ്വര്‍ണ ഖനിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട ഖനിതൊഴിലാളികളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ന്യാങ്കോയിലെ ഒൻപത് സ്വർണഖനി തൊഴിലാളികളുടെ
രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
തകര്‍ന്ന ഖനിക്കകത്തുനിന്ന് തൊഴിലാളികള്‍ പുറത്തുവരുന്നതും കാഴ്ചക്കാര്‍ മതിമറന്ന് ആഹ്ലാദിക്കുന്നതും വീഡിയോയില്‍ കാണാം.കനത്ത മഴയെതുടര്‍ന്ന് ഖനി ഇടിഞ്ഞുവീണത്. ഒന്പതുപേര് അകത്ത് കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനായി രണ്ടുപേര്‍ ഒരു രക്ഷാ ദൗത്യത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാള്‍ കൈകള്‍ക്കൊണ്ട് കുഴിയിലെ മണ്ണ് അടർത്തി മാറ്റുന്നുണ്ട്. തുടർന്ന് ചെറിയ സുഷിരമുണ്ടാക്കിയതിലൂടെയാണ് ഓരോരുത്തരായി രക്ഷപ്പെടുന്നത്.
മണ്ണ് അടര്‍ത്തി മാറ്റുന്നതിനിടെ ചെരിവിന് മുകളില്‍നിന്ന് മണ്ണ് വീണ് കുഴി വീണ്ടും അടയുന്നതായും കാണാം. മണ്ണിയിച്ചിലിൽ അകപ്പെട്ട ഓരോരുത്തരായി പുറത്ത് വരുന്നത് കണ്ട് സഹജോലിക്കാർ സന്തോഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
Yesterday in DR Congo at around 2pm: artisanal copper miners saving each in Luwowo, in the Muvumboko neighbourhood pic.twitter.com/oCY2qplWKH
— Nicolas Niarchos (@PerneInAGyre) March 25, 2023
Comments