അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയ വീഡിയോ പുറത്ത്. സിഖുകാർക്ക് ചില നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പോലീസിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചുവെന്നും അമൃത്പാൽ വെളിപ്പെടുത്തി.
ഒളിവിൽ പോയതിന് ശേഷം ആദ്യമായാണ് ഇതുപോലൊരു വീഡിയോ അമൃത്പാൽ പങ്കുവയ്‌ക്കുന്നത്. പഞ്ചാബിനെ രക്ഷിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സർബാദ് ഖൽസ (സിഖുകാരുടെ സഭ) സമ്മേളിക്കണമെന്നും അകാൽ തഖ്ത്തിലെ ജതേദാർ അതിന് വേണ്ട നിർദേശങ്ങൾ നൽകണമെന്നും അമൃത്പാൽ വീഡിയോയിൽ ആവശ്യപ്പെടുന്നു.
”എന്റെ സഹായികളെ അറസ്റ്റ് ചെയ്യുന്നതും ജയിലിൽ അടയ്‌ക്കുന്നതും തെറ്റായ സമീപനമാണ്. നമ്മുടെ പഞ്ചാബ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഴുവൻ ഖൽസ സമൂഹവും ഒന്നിക്കണം. സ്വതന്ത്ര പഞ്ചാബിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. സാധ്യമായ എല്ലായിടത്തും ഇക്കാര്യം ചർച്ച ചെയ്യാൻ പരമോന്നത സിഖ് സംഘടനകളോട് അഭ്യർത്ഥിക്കുകയാണ്.” അമൃത്പാൽ പറഞ്ഞു. പോലീസ് പിക്കറ്റുകളിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടാൻ സാധിച്ചത് ദൈവകൃപയാണെന്നും നിലവിൽ താൻ സുഖമായിരിക്കുന്നുവെന്നും അമൃത്പാൽ കൂട്ടിച്ചേർത്തു.
പഞ്ചാബ് പോലീസിന് തന്നെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ തന്റെ വീട്ടിൽ വരാമായിരുന്നുവെന്നും താൻ കീഴടങ്ങുമായിരുന്നുവെന്നും അമൃത്പാൽ വീഡിയോയിൽ വാദിക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് അമൃത്പാൽ സിംഗിന്റെ വീഡിയോ വന്നത്. ലൈവായിട്ടായിരുന്നു അമൃത്പാൽ സംസാരിച്ചത്. മിനിറ്റുകൾക്കുള്ളിൽ യൂട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തു. അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് ലൈവ് വീഡിയോ പുറത്തുവന്നത്.
#BREAKING: Khalistani Radical Amritpal Singh releases a new video from hiding in Punjab. Requests Jathedar of Akal Takht to call Sarbad Khalsa (congregation of Sikhs) to discuss issues to save Punjab. Dares Punjab CM Bhagwant Mann and Punjab Police.
— Aditya Raj Kaul (@AdityaRajKaul) March 29, 2023
Comments