ദിസ്പൂർ: അസം നിയമസഭയിൽ ബഹളത്തെ തുടർന്ന് രണ്ട് കോൺഗ്രസ് എംഎൽഎമാരെയും രു സിപിഐഎം സ്വതന്ത്രനെയും സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ അടിയന്തര പ്രമേയം അവതരിക്കുന്നതിനിടെയാണ് നിയമസഭയിൽ ബഹളമുണ്ടായത്. ബഹളത്തെ തുടർന്ന് സ്പീക്കർ ബിശ്വജിത് ദൈമരി രണ്ടുതവണ സഭ നിർത്തിവെച്ചു. ചോദ്യോത്തര വേളയ്‌ക്ക് ശേഷം പ്രമേയത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയെ സ്പീക്കർ അനുവദിക്കുകയും ചെയ്തു.
രാഹുലിന്റെ അയോഗ്യതയിൽ രാഷ്‌ട്രപതിക്ക് ഒരു പ്രമേയം അയക്കണമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയത് ഭരണഘടനാ ലംഘനമാണെന്നാണ് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. ഒരു ജുഡീഷ്യൽ വിഷയത്തിൽ അഭിപ്രായം പറയുന്നത് അസാധാരണമായ സംഭവമാണെന്നും ഇന്നലെ രാത്രി കോൺഗ്രസ് അംഗങ്ങൾ സഭയിൽ
ബഹളമുണ്ടാക്കാൻ തീരുമാനിച്ചത് തനിക്കറിയാമെന്ന് പ്രമേയത്തിന് മറുപടിയായ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്ര അംഗം അഖിൽ ഗൊഗോയിയും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങുകയും അവരോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ ദൈമേരി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതേതുടർന്ന് അദ്ദേഹം ഗൊഗോയിയെയും കോൺഗ്രസ് എംഎൽഎമാരായ കമലാഖ്യ ദേ പുർകയസ്ത, ജാക്കിർ ഹുസൈൻ സിക്ദാർ എന്നിവരെയും ഒരു ദിവസം മുഴുവൻ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
















Comments