തിരുവനന്തപുരം: അരുവിക്കരയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര സ്വദേശി അലി അക്ബറാണ് ഭാര്യാമാതാവ് താഹിറ (67)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു.
കൊലപാതകം ശേഷം അലി അക്ബർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവിൽ ഭാര്യയും അലി അക്ബറും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുടുംബ പ്രശ്നമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അലി അക്ബറും ഭാര്യയുമായുള്ള വിവാഹ മോചനക്കേസ് കുടുംബ കോടതിയിൽ നടക്കുകയാണ്. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.
Comments