ചെന്നൈ : ദക്ഷിണ റെയിൽ വേയുടെ ഹാക്ക് ചെയ്യപ്പെട്ട ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പുനഃസ്ഥാപിച്ചു. റെയിൽവേ മന്ത്രാലയം, ഇലക്ട്രോണിക് മന്ത്രാലയം, ഫേസ്ബുക്ക് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ അക്കൗണ്ട് വീണ്ടെടുത്തതാായി വാർത്താക്കുറിപ്പിലൂടെ ദക്ഷിണ റെയിൽവേ അറിയിച്ചു. ഉപഭോക്താക്കൾ നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും കുറിപ്പിലുണ്ട്.
ഈ മാസം 28-നാണ് ഹാക്കർ അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കിയത്. പേജിന്റെ നിന്ത്രണം കൈക്കലാക്കിയ ഹാക്കർ പ്രൊഫൈൽ പിക്ചർ മാറ്റുകയും സ്റ്റോറികൾ പങ്കുവെക്കുകയും ചെയ്തു. പേജിൽ നിന്ന് ചില പോസ്റ്റുകൾക്ക് താഴെ വിയറ്റ്നാമിസ് ഭാഷയിലുള്ള കമന്റുകൾ വരുന്നതായും സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് വളരെ വേഗത്തിൽ തന്നെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുകയായിരുന്നു.
Comments