ന്യൂഡൽഹി: രാമനവമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളുകയും ഇന്ത്യയെ മഹത്തായ രാഷ്‌ട്രമാക്കാൻ സ്വയംസമർപ്പിക്കുകയും ചെയ്യണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ട്വീറ്റ് ചെയ്തു.
राम नवमी पर सभी देशवासियों को मेरी हार्दिक शुभकामनाएं। मर्यादा पुरूषोत्तम श्री राम के चरित से त्याग व सेवा का अमूल्य संदेश मिलता है। सभी देशवासी, प्रभु राम के उच्च आदर्शों को आचरण में ढालें और एक गौरवशाली भारत के निर्माण के लिए स्वयं को समर्पित करें, ऐसी मेरी मंगलकामना है।
— President of India (@rashtrapatibhvn) March 30, 2023
രാമനവമിയുടെ ഐശ്വര്യപൂർണമായ ദിനത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ. ത്യാഗത്തിലും തപസ്സിലും സംയമനത്തിലും നിശ്ചയദാർഢ്യത്തിലും അധിഷ്ഠിതമായ മര്യാദ പുരുഷോത്തമൻ ശ്രീരാമചന്ദ്രന്റെ ജീവിതം എല്ലാ കാലഘട്ടത്തിലും മാനവികതയുടെ പ്രചോദനമായി നിലനിൽക്കും എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
रामनवमी के पावन-पुनीत अवसर पर समस्त देशवासियों को अनेकानेक शुभकामनाएं। त्याग, तपस्या, संयम और संकल्प पर आधारित मर्यादा पुरुषोत्तम भगवान रामचंद्र का जीवन हर युग में मानवता की प्रेरणाशक्ति बना रहेगा।
— Narendra Modi (@narendramodi) March 30, 2023
രാമനവമിയുടെ മഹത്തായ ദിനത്തിൽ ഏവർക്കും ആശംസകൾ. ഏത് നിർണ്ണായക സാഹചര്യങ്ങളിലും ശ്രീരാമനിൽ നിന്ന് നമ്മൾ ക്ഷമയും ദയയും പഠിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
सभी को रामनवमी के महापर्व की हार्दिक शुभकामनाएँ।
मर्यादा पुरुषोतम प्रभु श्रीराम ने धर्म और सत्य के मार्ग पर चलने के साथ विकट परिस्थितियों में भी धैर्य और सभी के लिए एक समान दयालुता के भाव की शिक्षा पूरे मानव जगत को दी।
प्रभु श्रीराम सभी पर अपनी कृपा बनाये।
जय श्रीराम! pic.twitter.com/sZlvxyCBmv— Amit Shah (@AmitShah) March 30, 2023
ഭഗവാൻ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം മാർച്ച് 30-നാണ് ശ്രീരാമനവമി.
















Comments