അയോദ്ധ്യ മുതൽ രാമേശ്വരം വരെ : ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അയോദ്ധ്യ മുതൽ രാമേശ്വരം വരെ : ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 12:57 pm IST
Ram Navami temples

Ram Navami temples

FacebookTwitterWhatsAppTelegram

 

ഇന്ന് ശ്രീരാമ നവമി. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് രാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യ പുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതാരമെടുത്തത്. വർഷങ്ങൾക്കു ശേഷം ശ്രീരാമൻ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ഭാരതീയ ഹൈന്ദവ വിശ്വാസത്തോട് ഏറ്റവും അധികം ചേര്‍ന്നു നില്‍ക്കുന്ന ദൈവസങ്കല്പമാണ് ശ്രീരാമന്‍. നമ്മുടെ രാജ്യത്ത് എവിടെ പോയാലും കേള്‍ക്കുവാന്‍ സാധിക്കുന്ന പരിചിത നാമങ്ങളിലൊന്ന് ശ്രീരാമന്‍റെ ആയിരിക്കും.

നന്മയുടെയും നീതിയു‌ടെയും മാതൃകയായി വാഴ്‌ത്തപ്പെടുന്ന ശ്രീരാമന്‍ ഇന്ന് മനുഷ്യരൂപത്തില്‍ ആരാധിക്കപ്പെടുന്ന ഏറ്റവും പഴയ ദൈവരൂപം കൂടിയാണ്. രാമനവമി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾ വലിയ രീതിയിലാണ് ആ​ഘോഷമാക്കുന്നത്.
അത്തരത്തിൽ രാമനവമി ആ​ഘോഷമാക്കുന്ന ഇന്ത്യയിലെ ക്ഷേത്രത്തെ കുറിച്ച് അറിയാം.

1. അയോദ്ധ്യ

ഭാരതത്തിന് അഭിമാനമായി ഉയരുകയാണ് അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം. രാമജന്മഭൂമി, അയോദ്ധ്യ പുരാണ ഗ്രന്ഥങ്ങൾ അനുസരിച്ച്, സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ അയോധ്യയിൽ ബിസി 5114 ലാണ് ശ്രീരാമൻ ജനിച്ചത്. ഇവിടെ പുതിയ രാമക്ഷേത്രത്തിന്റ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ഏറെ പ്രത്യേകതകളോടെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 1800 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. രാമനവമി ദിവസത്തിൽ രാം ലല്ല വിഗ്രഹത്തിൽ സൂര്യ രശ്മികൾ പതിക്കുന്ന രീതിയിലാണ് ശ്രീകോവിലിന്റെ നിർമ്മാണം.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശ്രീരാമനവമി ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും അയോധ്യയിലെ ആഘോഷങ്ങൾ വേറിട്ടതു തന്നെയാണ്. പല ഭാഗത്ത് നിന്നുള്ള ഭക്തർ നവമി ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അയോധ്യയിൽ എത്തിച്ചേരാറുണ്ട്. അയോധ്യ നഗരം വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും ഭക്തർ ക്ഷേത്രത്തിൽ വഴിപാടുകളുമായി എത്തുകയും ചെയ്യുന്നു.

രാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ രാമക്ഷേത്രങ്ങൾ തന്നെയാണ്. ഈ നഗരത്തിൽ എവിടെ പോയാലും എല്ലായ്പ്പോഴും രാമന്റെ പേര് കേൾക്കാനാകും. അയോദ്ധ്യയിലെ ഏറ്റവും മികച്ച രാമക്ഷേത്രങ്ങളിലൊന്നാണ് കനക് ഭവൻ ക്ഷേത്രം. കനക് എന്നാൽ സ്വർണം എന്നാണ് അർത്ഥമാക്കുന്നത്. രാമന്റെയും സീതയുടെയും വിഗ്രഹങ്ങളും സ്വർണ്ണാഭരണങ്ങളും സ്വർണ്ണ സിംഹാസനവുമാണ് ഈ ക്ഷേത്രത്തിന് ഈ പേര് നൽകിയിരിക്കുന്നത്. ശ്രീരാമന്റെ രണ്ടാനമ്മയായ കെയ്കെയുടെ വിവാഹസമ്മാനമായിട്ടാണ് ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചത്. പിന്നീട് ഇത് പുനർനിർമിച്ചു.

Ramanathaswamy temple is situated in Rameswaram, Tamil Nadu.
Ramanathaswamy temple is situated in Rameswaram, Tamil Nadu.

2. ‌രാമേശ്വരം ക്ഷേത്രം

രാമേശ്വരം ക്ഷേത്രം രാവണ നിഗ്രഹത്തിനൊരുങ്ങിയ ശ്രീരാമചന്ദന് അനുഗ്രഹാശിസ്സുകൾ നൽകിയ ഭഗവാൻ ശ്രീപരമേശ്വരൻ വാണരുളുന്ന ക്ഷേത്രം .. രാവണനെ നിഗ്രഹിച്ചതിനു ശേഷം ശ്രീരാമൻ സീതയുമായി മടങ്ങിയെത്തിയപ്പോൾ ഭാരതത്തിൽ ആദ്യമായി കാലുകുത്തിയ ഇടം. ചരിത്രവും പുരാണവും ഇതിഹാസവും കൂടിക്കലർന്ന , ഭാരതത്തിന്റെ ആത്മീയ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യഭൂമി. പിതൃകർമങ്ങൾക്ക് പ്രസിദ്ധമായ രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ നിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ട് പാമ്പൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന തീർത്ഥാടന ഭൂമിയാണിത്.. ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന രാമേശ്വരത്തിന്റെ സ്ഥാനം മന്നാർ കടലിടുക്കിലാണ്. വൈഷ്ണവരും ശൈവരും ഒരുപോലെയെത്തുന്ന തീർത്ഥാടന കേന്ദ്രമാണിവിടം. പതിനഞ്ചേക്കർ വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമ ചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം..

രാവണനെ വധിച്ച ശ്രീരാമചന്ദ്രൻ സീതയുമായി ഭാരതത്തിലെത്തിയേപ്പാൾ പൂജകൾ നടത്താനായി ഇവിടെ ശിവക്ഷേത്രം അന്വേഷിച്ചു. രാവണനെ നിഗ്രഹിച്ചതിന്റെ പരിഹാര കർമങ്ങൾ ശിവക്ഷേത്രത്തിൽ നടത്തണമെന്നായിരുന്നു ആചാര്യൻമാരുടെ നിർദേശം. തുടർന്ന് രാമനിവിടെ ഒരു ക്ഷേത്രം പണിതു. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിനായി ഹനുമാനെ കൈലാസത്തിലേക്ക് അയച്ചു. എന്നാൽ മുഹൂർത്തമായിട്ടും അദ്ദേഹം എത്തിയില്ല. തുടർന്ന് സീത തന്റെ കൈകളാൽ നിർമിച്ച ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇതറിഞ്ഞ് ശിവലിംഗവുമായി എത്തിയ ഹനുമാൻ ദുഃഖിതനായി. അതിനാൽ ഇന്ന് കാണുന്ന രാമനാഥ സന്നിധിക്ക് വടക്കായി ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം രാമൻ പ്രതിഷ്ഠിച്ചു. ഇവിടം വിശ്വനാഥ സന്നിധിയെന്നാണ് അറിയപ്പെടുന്നത്.
എണ്ണിയാൽ തീരാത്ത കാഴ്ചക്കൂട്ടുകളുടെ നഗരമാണ് രാമേശ്വരം. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്ന രാമേശ്വരത്ത് മാത്രം 64 ക്ഷേത്രങ്ങളുണ്ട്.
രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് വരെയാണ് രാമനാഥ ക്ഷേത്രത്തിൽ ദർശന സമയം. ഇവിടെയെത്തുന്നവർ സന്ദർശിക്കുന്ന മറ്റ് 13 പ്രധാന തീർത്ഥാടന സ്ഥാനങ്ങളാണുള്ളത്.

Ramanathaswamy temple is situated in Rameswaram, Tamil Nadu.
Ramanathaswamy temple is situated in Rameswaram, Tamil Nadu.

3.രാം രാജാ ക്ഷേത്രം, മധ്യ പ്രദേശ്

രാം രാജാ ക്ഷേത്രം രാമനെ രാജാവായി ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ്. മധ്യ പ്രദേശിലാണ് രാം രാജ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ രാമനെ ആരാധിക്കുന്നത് ഒരു രാജാവിന് നൽകുന്ന എല്ലാ ബഹുമതികളോടും കൂടിയുമാണ്. ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രാമ ക്ഷേത്രം കൂടിയായി അറിയപ്പെടുന്നു.

Ramraja temple is located in Orchha, Madhya Pradesh
Ramraja temple is located in Orchha, Madhya Pradesh

4. പ്രസിദ്ധമായ ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം

ആന്ധ്രാപ്രദേശിലെ ഭദ്രാദ്രി-കോത്തഗുഡം ജില്ലയിൽ ഭദ്രാചലം എന്ന സ്ഥലത്ത് ഗോദാവരി നദിയുടെ തീരത്ത് ഒരു കുന്നിന്മുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവക്ഷേത്രമാണ് ശ്രീ സീതാരാമചന്ദ്രസ്വാമിക്ഷേത്രം. ഭദ്രാദ്രി, ഭദ്രഗിരി എന്നീ പേരുകളിലും അറിയപ്പെടുന്ന ക്ഷേത്രം ഗോദാവരീതീരത്തെ ദിവ്യക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ‘ദക്ഷിണ അയോദ്ധ്യ’ എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിൽ ശംഖ്,ചക്രം, അമ്പ്, വില്ല് എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീരാമഭഗവാനാണ് പ്രതിഷ്ഠ. ഭഗവാന്റെ ഇടത്തേ തുടയിൽ സീതാദേവിയും സമീപം ലക്ഷ്മണനുമുണ്ട്. ഈ രൂപത്തിലുള്ള ശ്രീരാമപ്രതിഷ്ഠ മറ്റെങ്ങുമില്ല എന്നതാണ് ശ്രദ്ധേയം. ഭദ്രാചലം ക്ഷേത്രം, സീതയെ രക്ഷിക്കാൻ ലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമൻ കുറച്ചുനേരം വിശ്രമിച്ച സ്ഥലമാണെന്നാണ് ഐതിഹ്യം.

മറ്റൊരു ഐതിഹ്യമനുസരിച്ച്, മേരുപർവ്വതത്തിന്റെ പുത്രനായ ഭദ്രന്റെ തപസ്സിൽ സംപ്രീതനായ മഹാവിഷ്ണുഭഗവാൻ വൈകുണ്ഠത്തിൽ നിന്നും വന്ന് ശ്രീരാമരൂപത്തിൽ പ്രത്യക്ഷപ്പെടുകയും, എന്നാൽ, തന്റെ അവതാരമായിരുന്ന രാമൻ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം ഭഗവാൻ മറക്കുകയും തുടർന്ന്, ശംഖ്-ചക്രങ്ങളോടുകൂടിയ ശ്രീരാമനായി മാറുകയും ചെയ്തു എന്നാണ് കഥ. കൂടെ, സീതയും ലക്ഷ്മണനും കൂടിച്ചേർന്നപ്പോൾ സ്വയംഭൂവായ മുഖ്യപ്രതിഷ്ഠയായി എന്നാണ് കഥ. പിൽക്കാലത്ത് ഒരു ക്ഷേത്രം അവിടെ വന്നു. എന്നാൽ, കാലാന്തരത്തിൽ ക്ഷേത്രം നശിച്ചുപോകുകയും വിഗ്രഹങ്ങൾ ചിതലരിച്ചുപോകുകയും ചെയ്തു.

Lord Sree Sita Ramachandra Swamy temple is located at Bhadrachalam in Telangana
Lord Sree Sita Ramachandra Swamy temple is located at Bhadrachalam in Telangana

5. കാലാറാം ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ രാമക്ഷേത്രങ്ങളില്‍ ഒന്നാണെന്നാണ് കാലാറാം ക്ഷേത്രം അറിയപ്പെടുന്നത്. മഹാരാഷ്‌ട്രയിലാണ് കാലാറാം സ്ഥിതി ചെയ്യുന്നത്. നാസിക്കിലെ പഞ്ചവടി ഭാഗത്ത് ആണ് ഈ ക്ഷേത്രമുള്ളത്. ഇവിടെ രണ്ടടി ഉയരത്തില്‍ കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന രാമന്റെ പ്രതിമയില്‍ നിന്നുമാണ് ക്ഷേത്രത്തിന് കാലാ റാം മന്ദിര്‍ എന്ന പേരു ലഭിച്ചത്. രാമനൊപ്പം സീതാ ദേവിയുടെയും ലക്ഷ്മണന്‍റെയും വിഗ്രഹങ്ങളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഐതിഹ്യമനുസരിച്ച് 14 വര്‍ഷത്തേയ്‌ക്ക് അയോധ്യയില്‍ നിന്നും നാടുകടത്തപ്പെട്ട രാമന്‍ പത്താം വര്‍ഷമായപ്പോള്‍ സീതയ്‌ക്കും ലക്ഷ്മണനും ഒപ്പം ഗോദാവരി നദിക്കരയിലെ പഞ്ചവടിയില്‍ താമസിക്കാനെത്തി എന്നാണ് വിശ്വാസിക്കുന്നത്. ഗോദാവരി നദിയിൽ രാമന്റെ ഒരു കറുത്ത പ്രതിമ ഉണ്ടെന്ന് സ്വപ്നം കണ്ട സർദാർ രംഗരൂ ഒഡേക്കറാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അടുത്ത ദിവസം തന്നെ നദിയിൽ നിന്ന് പുറത്തെടുത്ത് കാലാറാം ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചു.

Shree Kalaram temple is situated within the Panchvati area of Nashik City in Maharashtra
Shree Kalaram temple is situated within the Panchvati area of Nashik City in Maharashtra

6. രഘുനാഥ ക്ഷേത്രം

ജമ്മു ജമ്മു കാശ്മീരിലാണ് രഘുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴ് ആരാധനാലയങ്ങളുടെ ഒരു സമുച്ചയമാണ്. മഹാരാജാ ഗുലാബ് സിങും പുത്രന്‍ രണ്‍ബീര്‍ സിങും ആയിരത്തി എണ്ണൂറ്റി അന്‍പത്തി ഒന്ന് മുതല്‍ അന്‍പത്തേഴ് വരെയുള്ള കാലയളവില്‍ പണിതുയര്‍ത്തിയ ക്ഷേത്രമാണ് രഘുനാഥ ക്ഷേത്രം. ഇതിന് പുറമെ വേറെയും രണ്ട് ക്ഷേത്രങ്ങള്‍ ഈ സമുച്ചയത്തിനകത്തുണ്ട്.

രഘുനാഥ ക്ഷേത്രം, ജമ്മു ജമ്മു കാശ്മീരിലെ
ജമ്മു കാശ്മീരിലെ രഘുനാഥ ക്ഷേത്രം
Tags: ayodhyaRAMESWARAMRamanathaswamy Templeram navami
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies