കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകൾ ഇരുചക്ര വാഹനമോടിച്ച സംഭവത്തിൽ മാതാവിനെതിരെ കേസ്. തളിപ്പറമ്പ് സയ്യിദ് നഗർ സിഎച്ച് റോഡിലം വീട്ടമ്മയുടെ പേരിലാണ് പോലീസ് കേസെടുത്തത്.16 വയസുകാരിയാണ് സ്‌കൂട്ടറൊടിച്ചത്. തുടർന്ന് ആർസി ഉടമയായ മാതാവിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. 25,000 രൂപയാണ് ഇവർ പിഴയായി അടയ്‌ക്കേണ്ടി വരിക. ഇത്തരം കേസിൽ പിടിയിലാകുന്ന കുട്ടികൾകക് 25 വയസ് കഴിഞ്ഞാൽ മാത്രമാകും ലൈസൻസ് ലഭിക്കുക.
വാഹനത്തിന്റെ ആർസി ഉടമ ഇത്തരത്തിൽ പിടിയിലാകുന്ന കുട്ടികളുടെ ബന്ധുക്കൾ അല്ലെങ്കിൽ ആർസി ഉടമയുടെ പേരിലും രക്ഷിതാക്കളുടെ പേരിലും കേസെടുക്കും. ഇരുവരും 25,000 രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. ഇതേ രീതിയിൽ എട്ട് വിദ്യാർത്ഥികളെ അടുത്ത കാലത്തായി കണ്ണൂർ തളിപ്പറമ്പിൽ പോലീസ് പിടികൂടിയിരുന്നു.
Comments