ഷൈന്‍ ടോം ചാക്കോ, ഷെയിന്‍ നിഗം, സിദ്ദീഖ്, ഗായത്രി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഇപ്പോഴിതാ പുതിയ തലമുറയിലെ നടന്മാരും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് പ്രിയദര്‍ശൻ വ്യക്തമാക്കുന്നത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കവേയാണ് നടൻ മോഹൻലാലിനെ കുറിച്ച് സംവിധായകൻ പ്രിയദര്‍ശൻ സംസാരിച്ചത്.
മോഹന്‍ലാലാണ് കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞതെന്നും ഹീറോ തന്നെ ഹ്യൂമര്‍ ചെയ്യുക എന്ന സ്ഥിയിലേക്ക് ആദ്യം കൊണ്ടെത്തിച്ചത് മോഹന്‍ലാലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലിന് ശേഷം വന്ന പല ഹീറോസിനും അത് ചെയ്യാനും പറ്റി. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാലും പുതിയ താരങ്ങള്‍ അഭിനയിച്ചതുപോലെ അഭിനയിക്കാന്‍ മാത്രമെ പറ്റുകയുള്ളൂവെന്നും, പ്രകടനപരമായി ഒരു വ്യത്യാസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
”പ്രകടനപരമായി പണ്ടത്തെ തലമുറയെന്നോ ഇപ്പോഴത്തെ തലമുറയെന്നോ വ്യത്യാസങ്ങളില്ല. എന്നെ സംബന്ധിച്ച് ഇതേ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാലും ഇങ്ങനെയെ അഭിനയിക്കാന്‍ പറ്റുകയുള്ളൂ. ഒരുപക്ഷെ അവരുടേതായ കോണ്‍ട്രിബ്യൂഷന്‍സ് കാണുമായിരിക്കും. എന്റെ കോറോണപേപ്പേഴ്‌സില്‍ പുതിയ കുട്ടികള്‍ അഭിനയിച്ചതുപോലെ തന്നെയെ മോഹന്‍ലാലിനും പറ്റുകയുള്ളൂ. ഒരു സീന്‍ ആവശ്യപ്പെടുന്ന രീതിയില്‍ അഭിനയിക്കുക എന്നതേ ചെയ്യാനുള്ളൂ. അത് ആ കുട്ടികള്‍ ചെയ്തിട്ടുണ്ട്.” എന്നാണ് പ്രിയദര്‍ശൻ പറഞ്ഞത്.
ചിത്രത്തിൽ സന്ധ്യ ഷെട്ടി, മണിയന്‍പിള്ള രാജു, വിജിലേഷ്, പിപി കുഞ്ഞികൃഷ്ണന്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രില്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Comments