ഭൂമിയിൽ എല്ലാവരും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്‌ക്ക് വിട്ടത്; മനുഷ്യനെ വേർതിരിച്ച് കാണുന്നത് വലിയ തെറ്റ്; വനവാസി കുടുംബത്ത അധിക്ഷേപിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

Published by
Janam Web Desk

ചെന്നൈ: വനവാസി കുടുംബത്ത തീയേറ്ററിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നടൻ വിജയ് സേതുപതി. വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ലെന്നും വിജയ് സേതുപതി പ്രതികരിച്ചു.

ചെന്നൈയിലെ പ്രശസ്ത തീയേറ്ററായ രോഹിണി സിൽവർ സ്‌ക്രീനിലാണ് വനവാസി കുടുംബത്തെ അധിക്ഷേപിച്ച സംഭവം നടന്നത്. ഷോയുടെ ടിക്കറ്റ് എടുത്തിട്ടും വനവാസി കുടുംബത്തെ തീയേറ്ററിന് ഉള്ളിൽ കയറ്റാൻ അധികൃതർ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാർച്ച് 30നാണ് സംഭവം നടക്കുന്നത്.

‘മനുഷ്യനെ വേർതിരിച്ചു കാണുന്നതും അവരെ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താനും കഴിയില്ല. ഭൂമിയിൽ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്‌ക്ക് വിട്ടത്.’ വിജയ് സേതുപതി പറഞ്ഞു.

സിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രമായ പത്ത് തലയുടെ റിലീസിനിടെയാണ് സംഭവം. സിനിമ കാണാനായി ടിക്കറ്റ് എടുത്ത് വന്ന വനവാസി കുടുംബത്തെ ഹാളിനുള്ളിൽ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല.

Share
Leave a Comment