കണ്ണൂർ: കണ്ണൂരിലെ പായം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പായം സ്വദേശി സുനിൽ മാത്യുവിന്റെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്താൻ തീരുമാനമായി. ഫാമിന്റെ ചുറ്റും ഒരുകിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്ററോളം നിരീക്ഷണമേഖലയായും ജില്ലാകളക്ടർ പ്രഖ്യാപിച്ചു.
കളക്ടറുടെ ഉത്തരവ് പ്രകാരം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും സമീപത്തെ മറ്റ് രണ്ട് ഫാമുകളിലെയും മുഴുവൻ പന്നികളെയും പ്രോട്ടോക്കോൾ പാലിച്ച് ഉന്മൂലനം ചെയ്യും. ആന്റണി, കുര്യൻ എന്നീ വ്യക്തികളുടേതാണ് മറ്റ് രണ്ട് ഫാമുകൾ.
കൂടാതെ ഈ പ്രദേശത്ത് പന്നിമാംസം വിതരണം ചെയ്യുന്നതും ജില്ലയിലെ മറ്റിടങ്ങളിലേക്ക് കൊണ്ട് പോകുന്നതും നിരോധിച്ചിട്ടുണ്ട്. മാത്രവുമല്ല രോഗ ബാധിത മേഖലയിലേക്ക് പന്നികളെ കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് വിലക്കിയിട്ടുണ്ട്.
Comments