മുംബൈ: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 62-കാരനായ ക്ലാസ് എറിക് ഹറാൾഡ് ജോനാസിനെയാണ് അറസ്റ്റ് ചെയ്തത്. വിമാനം ലാൻഡ് ചെയ്തതോടെ ജോനാസിനെ പോലീസിന് കൈമാറുകയായിരുന്നു.
ഇൻഡിഗോ എയർലൈൻസ് ക്ലാസിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്ന് മുംബൈലേക്ക് വരുന്ന വിമാനത്തിലാണ് ജീവനക്കാരനെതിരെ ക്ലാസ് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച ക്ലാസ് ഭക്ഷണം വാങ്ങുന്നതിനിടയിൽ ക്രൂ അംഗത്തെ സ്പർശിച്ചുവെന്നാണ് പരാതി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇന്ത്യയിൽ ഇത്തരം സമാനമായ സംഭവങ്ങളിൽ ഉണ്ടായിരുന്നു. ഇതിൽ എട്ടാമത്തെ യാത്രക്കാരനാണ് ക്ലാസെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 23-ന് ദുബായ് ഇൻഡിഗോ വിമാനത്തിൽ സമാനരീതിയിൽ മറ്റൊരു സംഭവം ഉണ്ടായി. വിമാനത്തിൽ മദ്യപിക്കുകയും മറ്റ് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യവും ലഭിച്ചു
Comments