കേവലം പത്ത് ദിനങ്ങൾ കൊണ്ട് ശ്രീനഗർ വരവേറ്റത് ഒരു ലക്ഷത്തിലധികം ആളുകളെയാണ്. ഇത്രയും ജനം ശ്രീനഗറിലേക്ക് എത്താൻ കാരണമായത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ കാരണമാണ്. ദാൽ തടാകത്തിനും സബർവാൻ പർവ്വതനിരയ്‌ക്കും ഇടയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷത്തോലം പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ഉദ്യാനത്തിന്റെ മനം കവരുന്ന ചിത്രങ്ങൾ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മാർച്ചിലാണ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. 2021 മാർച്ചിലാണ് ആദ്യമായി ശ്രീനഗറിൽ ടുലിപ് ഗാർഡൻ യാഥാർത്ഥ്യമായത്. കൊറോണ നിയന്ത്രണങ്ങൾക്കിടയിലും ഉദ്യാനത്തിലേക്ക് സന്ദർശ പ്രവാഹമായിരുന്നു. കഴിഞ്ഞ വർഷം 3.60 ലക്ഷം പേരാണ് ഉദ്യാനത്തിലെത്തിയത്. സന്ദർശകർക്കായി തുറന്നുകൊടുത്തതിന് ശേഷമുള്ള റെക്കോർഡായിരുന്നു ഇത്.
#JammuAndKashmir | Asia’s largest #Tulip garden here is in full bloom and is attracting tourists in hordes with nearly 1.35 lakh visitors stopping by to witness its breathtaking beauty since it opened 10 days ago.#tulipgarden pic.twitter.com/VENIwsnt04
— newspointJ&K (@NewspointjK) April 1, 2023
16 ലക്ഷം ടുലിപ് പൂക്കൾക്ക് പുറമെ പൂന്തോട്ടത്തിൽ ഹയാസിന്ത്, ഡാഫോഡിൽസ്, മസ്‌കരി, സൈക്ലമെൻസ് തുടങ്ങിയ സ്പ്രിംഗ് പൂക്കളും സന്ദർശകരെ ആകർഷിക്കാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. ആകെ 68 വ്യത്യസ്ത തരത്തിലുള്ള പൂക്കളാണ് ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിലെത്തുന്ന വിനോദസഞ്ചാരികൾ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് പൂക്കൾ കണ്ട് മടങ്ങുന്നത്.
















Comments