നന്നായി ആഹാരം കഴിക്കാൻ കഴിയുന്നില്ലേ? ദഹന പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടോ? യോഗയിൽ പരിഹാരമുണ്ട്; ശീലമാക്കൂ വജ്രാസനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നന്നായി ആഹാരം കഴിക്കാൻ കഴിയുന്നില്ലേ? ദഹന പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടോ? യോഗയിൽ പരിഹാരമുണ്ട്; ശീലമാക്കൂ വജ്രാസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 01:36 pm IST
FacebookTwitterWhatsAppTelegram

ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാൽ ജീവിതശൈലിയിൽ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. തൈര്,ആപ്പിൾ, ഇഞ്ചി തുടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ദഹനപ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

മനസിന് ഇഷ്ടപ്പെട്ട ആഹാരം കഴിച്ചുകൊണ്ട് തന്നെ, നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലാതെ, ദഹന പ്രശ്‌നങ്ങളെ ഭയക്കാതെ തന്നെ നമ്മുക്ക് ദഹന പ്രക്രിയയെ ത്വരിതപ്പെടുത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, ദഹന സംബന്ധമായ മറ്റ് പ്രശ്‌നങ്ങളിൽ നിന്നെല്ലാം പരിഹാരമുണ്ട് യോഗയിൽ. ദഹനത്തെ സഹായിക്കുന്നതിനൊപ്പം തന്നെ കാലുകളിലെ പേശികൾ, ഇടുപ്പ്, കണങ്കാൽ, കാൽമുട്ട് തുടങ്ങിയിടങ്ങളിലെ വഴക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്ന യോഗാസനയാണ് വജ്രാസനം. https://dubaiyogatrainers.com/ കോ- ഫൗണ്ടർ ഷീനു രാജേഷ് എഴുതുന്നു…

സംസ്‌കൃതത്തിൽ ”വജ്ര” എന്ന വാക്കിന് ”ശക്തിയുള്ളത്” എന്നാണർത്ഥം. ഈ ആസനത്തിൽ ഇരിക്കുന്ന ആൾക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവർക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വർത്ഥമാണെന്നും കാണാം. സാധാരണയായി ഇരുന്നുകൊണ്ട് പരിശീലിക്കേണ്ട യോഗാസനയാണ് വജ്രാസനം. ശാരീരികമായും മാനസികമായും വളരെയധികം ഗുണം നൽകുന്ന യോഗാസനയാണിത്. പൊതുവായി ശ്വസനവ്യായമങ്ങൾ ചെയ്യുമ്പോഴും ധ്യാനത്തിനായും പരിശീലിക്കാവുന്നതാണിത്.

വജ്രാസനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

*യോഗ മാറ്റിൽ നട്ടെല്ല് നിവർന്നിരിക്കണം.
* അയഞ്ഞ, വായുസഞ്ചാരമുള്ള വസ്ത്രം ധരിക്കുക.
*കാലുകൾ ചേർന്നിരിക്കണം.

നടുനിവർന്ന്, മുന്നിലേക്ക് നോക്കുന്ന രീതിയിൽ ഇരുന്ന് വേണം വജ്രാസനം ചെയ്യാൻ. ഇതിനായി വലതുകാൽ മടക്കി പിന്നിലേക്ക് വെച്ച്, വലത് പ്രഷ്ഠഭാഗം വലത് ഉപ്പൂറ്റിയിലേക്ക് വെയ്‌ക്കുക. ഇടത് കാലും ഇതേ രീതിയിൽ ചെയ്യുക. ശരീരഭാരം പൂർണ്ണമായും കാൽമുട്ടിലേക്ക് കൊടുക്കാതെ പ്രഷ്ഠഭാഗം ഉപ്പൂറ്റിയിൽ ഉറപ്പിച്ച് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് കാലിലേയും പെരുവിരലുകൾ പരസ്പരം സ്പർശിച്ചിരിക്കാൻ ശ്രദ്ധിക്കണം. കഴുത്ത് ഭൂമിയ്‌ക്ക് സമാന്തരമായി വെയ്‌ക്കണം. തോളിലെ മസിലുകൾക്ക് അയവ് വരുത്താനും ശ്രദ്ധിക്കേണ്ടതാണ്. കൈകൾ കാൽമുട്ടിൽ വിശ്രമമാക്കുകയോ അല്ലാത്തപക്ഷം ചിൻമുദ്രയിൽ (വലതുകയ്യിലെ ചൂണ്ടുവിരൽ തള്ളവിരലിനോടു ചേർത്തു വൃത്താകാരമാക്കിയും ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിയും പിടിക്കുന്നതാണു ചിന്മുദ്ര) വെയ്‌ക്കുകയോ ചെയ്യാം.

ആദ്യമായി പരിശീലനം ആരംഭിക്കുന്നവർ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ വജ്രാസനം പരിശീലിക്കാവുന്നതാണ്. ശരീരഭാരം കൂടുതലുള്ളവർ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള# നേരിടുന്നവർ തുടങ്ങിയ അവരവരുടെ സൗകര്യപ്രകാരം കുറഞ്ഞ സമയം പരിശീലിച്ച് തുടങ്ങുന്നതാകും ഉചിതം. ഗുരുതരമായ മുട്ടുവേദന, തേയ്മാനം,നട്ടെല്ല് സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയവ നേരിടുന്നവർ ആരോഗ്യവിദഗ്ധനുമായി ബന്ധപ്പെട്ട ശേഷം യോഗ പരിശീലകന്റെ മേൽനോട്ടത്തിൽ പരിശീലനം നേടുക.

 

Tags: yogafitness
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies