ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. മസൂറി-ഡെറാഡൂൺ റോഡിലായിരുന്നു അപകടം നടന്നത്. ഡ്രൈവറുൾപ്പെടെയുള്ളവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് വിവരം.
Uttarakhand | Many feared injured after a roadways bus lost control and fell off the gorge on Mussoorie-Dehradun route. Rescue operation underway. Police, fire service team & ambulance on the spot.
More Details awaited. pic.twitter.com/LZWvg3riML
— ANI UP/Uttarakhand (@ANINewsUP) April 2, 2023
ഐടിബിപിയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. ബസിൽ നിന്നും പുറത്തെടുത്തവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് യാത്രക്കാരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
Comments