ന്യൂഡൽഹി: അഗർത്തലയിൽ നാളെ മുതൽ നടക്കുന്ന ജി 20 യുടെ രണ്ടാം സമ്മേളനത്തെ വരവേൽക്കാൻ ത്രിപുര ഒരുങ്ങിക്കഴിഞ്ഞുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. ജി 20 ഉച്ചകോടി വലിയ ഊർജ്ജമാണ് നൽകുന്നതെന്നും ലോകം മുഴുവൻ ത്രിപുരയുടെ മണ്ണിലേയ്‌ക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരം, നിർമൽ മഹൽ തുടങ്ങിയ ചരിത്രപരമായ എല്ലാ സ്ഥലങ്ങളിലും ജി 20 പ്രതിനിധികൾ സന്ദർശനം നടത്തും. വലിയൊരു ഊർജ്ജമാണ് ജി20 സമ്മേളനം നൽകുന്നത്.ലോകം മുഴുവൻ ത്രിപുരയിലേക്ക് എത്തുകയാണ്. എല്ലാ ഉദ്യോഗസ്ഥന്മാരുമായും കൂടിക്കാഴ്‌ച്ച നടത്തിയതായും ജി 20 ഉച്ചകോടിക്കായി ത്രിപുര കാത്തിരിക്കുകയാണെന്നും മണിക് സാഹ വ്യക്തമാക്കി.
ത്രിപുരയിൽ ആദ്യമായാണ് ഒരു അന്തർദേശീയ സമ്മേളനം നടക്കുന്നത്.അതിനാൽ ത്രിപുരയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണെന്നും മണിക് സാഹ പറഞ്ഞു. ഏപ്രിൽ 3,4 തീയതികളിലാണ് ത്രിപുരയിൽ ജി 20 ഉച്ചകോടിയുടെ രണ്ടാം സമ്മേളനം നടക്കുക.
Comments