കോഴിക്കോട്: ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ
ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് അജ്ഞാതൻ തീയിട്ടത്. സംഭവത്തിന് ശേഷം ഒരാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയത് ടിക്കറ്റ് റിസർവ് ചെയ്ത് വന്നയാളല്ലയെന്ന്് ടിടിആർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
എലത്തൂരിനും കാട്ടിൽ പീടികയ്‌ക്കും ഇടയിൽവെച്ചാണ് അജ്ഞാതൻ റെയിൽവേ ട്രാക്കിന് അരികിലൂടെ ഇറങ്ങി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാൾ എത്തുകയും ഇറങ്ങി ഇറങ്ങി വന്നയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ഇറങ്ങി വന്നയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിർത്തിയതെന്നത് പോലീസിന്റെ സംശയം കൂട്ടുന്നു.
സംഭവത്തിന് പിന്നാലെ പ്രാണരക്ഷാർത്ഥം രക്ഷപ്പെടാനായി ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്-ജസീല ദമ്പതിമാരുടെ മകൾ രണ്ടര വയസുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌റിയ മൻസിലിൽ റഹ്‌മത്ത് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
















Comments