ദിസ്പൂർ: സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) ഭീഷണി സന്ദേശത്തെ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക സുരക്ഷ ശക്തമാക്കി പോലീസ്. എസ്എഫ്‌ജെ ഭീകരൻ ഗുർപത്‌വാൻ സിംഗ് പന്നുവാണ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയത്. ഖാലിസ്ഥാൻ വിഘടനവാദി അമൃത് പാൽ സിംഗിനും കൂട്ടാളികൾക്കുമെതിരെ എടുത്ത നടപടിയെ തുടർന്നാണ് ഭീഷണി സന്ദേശം.
മുഖ്യമന്ത്രിക്കെതിരായ ഭീഷണി സന്ദേശങ്ങൾ വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. അതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്ര ഏജൻസികളും വിഷയത്തെ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ യുഎപിഎ വകുപ്പുകൾ പ്രകാരം അസമിലെ എസ്ടിഎഫ് പോലീസ് കേസെടുത്തിട്ടുണ്ട്.
Comments