'നാട്ടു നാട്ടു' തരംഗം അവസാനിക്കുന്നില്ല; എൻഎംഎസിസി വേദിയിൽ ത്രസിപ്പിക്കുന്ന പ്രകടനവുമായി ആലിയ ഭട്ടും രശ്മിക മന്ദാനയും; കീരവാണി മാജിക്കിന് ചുവടുവെച്ച് ക്രിക്കറ്റ് താരങ്ങളായ ശുഭ്മൻ ഗില്ലും റാഷിദ് ഖാനും
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

‘നാട്ടു നാട്ടു’ തരംഗം അവസാനിക്കുന്നില്ല; എൻഎംഎസിസി വേദിയിൽ ത്രസിപ്പിക്കുന്ന പ്രകടനവുമായി ആലിയ ഭട്ടും രശ്മിക മന്ദാനയും; കീരവാണി മാജിക്കിന് ചുവടുവെച്ച് ക്രിക്കറ്റ് താരങ്ങളായ ശുഭ്മൻ ഗില്ലും റാഷിദ് ഖാനും

Janam Web Desk by Janam Web Desk
Apr 3, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

ഓസ്‌കാറും കീഴടക്കി ജൈത്രയാത്ര തുടരുകയാണ് എംഎം കീരവാണിയുടെ നാട്ടു നാട്ടു ഗാനം. ആർആർആറിലെ ഈ ഗാനത്തിന്റെ അലയൊലികൾ രാജ്യത്ത് അവസാനിക്കുന്നേയില്ല. ഇപ്പോഴിതാ പ്രമുഖ നടിമാരായ ആലിയ ഭട്ടും രശ്മിക മന്ദാനയും ‘നാട്ടു നാട്ടു’ പാട്ടിന്റെ ഹിന്ദി പതിപ്പായ ‘നാച്ചോ നാച്ചോ’യ്‌ക്ക് ചുവടുവെച്ചിരിക്കുകയാണ്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇവരുടെ നൃത്തത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. നിരവധിയാളുകളാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/reel/CqhS74OqcGR/?utm_source=ig_web_copy_link

https://www.instagram.com/reel/CqhacwAIPNi/?utm_source=ig_web_copy_link

മുംബൈയിൽ നടന്ന നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇവന്റിന്റെ (എൻഎംഎസിസി) ഉദ്ഘാടന ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് ‘നാട്ടു നാട്ടു’ ട്രാക്കിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയത്. ആലിയ ഒരു ചെറിയ വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. രശ്മിക ഗോൾഡൻ സാരിയുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും ആർആർആർ ഗാനത്തിന്റെ താളത്തിനൊത്ത് മനോഹരമായി നൃത്തം ചെയ്ത് സദസ്സിലുള്ളവരെയും പ്രേക്ഷകരെയും മുഴുവൻ കൈയ്യിലെടുത്തു. ‘ഹുക്ക് സ്റ്റെപ്പ്‌’ ചെയ്തപ്പോൾ സദസ്സ് ആർത്തുവിളിച്ചു. പ്രകടനത്തിനൊടുവിൽ ആലിയയും രശ്മികയും പരസ്പരം ആലിംഗനം ചെയ്താണ് വീഡിയോ അവസാനിച്ചത്.

ഇന്ത്യയുടെ കലാ-സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്‌ന പദ്ധതിയാണ് സാംസ്‌കാരിക കേന്ദ്രം. വെള്ളിയാഴ്ച രാത്രിയായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് നിത അംബാനി കൾച്ചറൽ സെന്ററിന്റെ ആസ്ഥാനം. ഇന്ത്യൻ കലയുടെയും സംസ്‌കാരത്തിന്റെയും ഏറ്റവും മികച്ച പ്രദർശന കേന്ദ്രമാണിവിടം. ഇന്ത്യയിലെ ഏറ്റവും അത്യാധുനികവും ഐതിഹാസികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രവും ദൃശ്യകലകളുടെ അവതരണ കേന്ദ്രവുമായ എൻഎംഎസിസി ഗംഭീരമായ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് നിതാ അംബാനി പറഞ്ഞത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ ഉദ്ഘാടന ചടങ്ങിലും രശ്മിക നാട്ടു നാട്ടു ഗാനത്തിനാണ് ചുവടുവെച്ചത്. രശ്മിക മന്ദാനയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്ക് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ ഉൾപ്പെടെ 2.6 ലക്ഷം പേരാണ് പ്രതികരിച്ചിരിക്കുന്നത്. നിരവധി കമന്റുകളും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/reel/CqdHqsProqg/?utm_source=ig_web_copy_link

നാട്ടു നാട്ടു തരംഗം ക്രിക്കറ്റിലും പടർന്ന് പിടിച്ചിരിക്കുകയാണ്. വിരാട് കോഹ്ലിക്ക് ശേഷം ഈ പാട്ടിന് ചുവടുവെച്ച് എത്തിയിരിക്കുന്നത് നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ്. ടൈറ്റൻസ് സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്ലും സ്റ്റാർ ബൗളർ റാഷിദ് ഖാനുമൊപ്പം വിജയ് ശങ്കറും ചേർന്നാണ് നാട്ടു നാട്ടുവിന് ചുവടുവെച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിന്റെ സെറ്റിൽ വെച്ച് മൂവരും പാട്ടിന് ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Rashid, Gill & Vijay dancing "Naatu Naatu".pic.twitter.com/EFso4EzR7r

— Johns. (@CricCrazyJohns) April 1, 2023

രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനം എംഎം കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ടാണ് ലോകജനതയുടെ ശ്രദ്ധ നേടിയത്. ചന്ദ്രബോസിന്റേതാണ് വരികൾ. പ്രേം രക്ഷിത് ഗാനത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി ‘നാട്ടു നാട്ടു’ ഓസ്‌കറിൽ മുത്തമിടുകയും ചെയ്തു. മറ്റു നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട് ഈ ഹിറ്റ് ഗാനം. ഹിന്ദിയിൽ നാച്ചോ നാച്ചോ, തമിഴിൽ നാട്ടു കൂത്ത്, കന്നഡയിൽ ഹള്ളി നാട്ടു, മലയാളത്തിൽ കരിന്തോൾ എന്നിങ്ങനെയാണ് ഗാനം പുറത്തിറങ്ങിയത്.

Tags: alia bhattSHUBHMAN GILLrrr
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

Latest News

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies