മറ്റൊരാളുമായുള്ള വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനെും വിവാഹം കഴിക്കണമെന്നാവശ്യവുമായി യുവതി. വിവാഹം കഴിഞ്ഞ ഉടൻ ആവശ്യം ഉന്നയിച്ച് വിവാഹ വേഷത്തിൽ യുവതി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് എനിക്ക് കാമുകനെയും വിവാഹം കഴിക്കണം എന്ന് പറഞ്ഞ് യുവതി ബഹളം വെക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
യുവതിയെ സമാധാനിപ്പിക്കാനായി രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇവർ ബലംപ്രയോഗിച്ച് മറ്റൊരു റൂമിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. നിരവധി പേർ വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തിയിരിക്കുകയാണ്. ചിലർ വധുവിനെ അനുകൂലിച്ചും മറ്റു ചിലർ വരന്റെ അവസ്ഥയെ കുറിച്ചും സംസാരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തിൽ മക്കൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. അവരുടെ മകളുടെയും വരന്റെയും കാമുകന്റെയും ജീവിതം തകരാൻ കാരണമായിരിക്കുന്നത് രക്ഷിതാക്കളാണെന്നും ആക്ഷേപമുണ്ട്. ട്വിറ്ററിലൂടെയാണ് ഈ വീഡിയ പ്രചരിച്ചിരിക്കുന്നത് എന്നാൽ പെൺകുട്ടിയുടെ പേരോ സ്ഥലമോ വ്യക്തമാക്കിയിട്ടില്ല.
Comments