ആംസ്റ്റർഡാം: നെതർലാൻഡിൽ പാസഞ്ചർ ട്രെയിൻ അപകടം. ഒരാൾ മരിച്ചു 30 പേർക്ക് പരിക്കേറ്റു. അതിവേഗ പാസഞ്ചർ ട്രെയിനും ക്രെയ്‌നും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്.
പുലർച്ചയ്‌ക്ക് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഹേഗിനും ആംസ്റ്റഡാമിനും ഇടയിലുള്ള വൂർഷോട്ടേൻ ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിൻ നിർമ്മാണ ക്രെയ്‌നിലേക്ക് ഇടിച്ചതോടെ പാളം തെറ്റിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments