ഹൈദരാബാദ്: തെലങ്കാന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് പോലീസ്. അർദ്ധരാത്രിയിൽ കരിംനഗറിലെ വീട്ടിൽ നിന്നാണ് എംപി കൂടിയായ ബന്ദി സഞ്ജയ്‍യെ കയ്യേറ്റം ചെയ്തുകൊണ്ട് തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പൊതു പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുകയാണ്. ചന്ദ്രശേഖർ റാവു സർക്കാർ നടത്തുന്ന അഴിമതിക്കെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും ബന്ദി സഞ്ജയ് കുമാർ ശക്തമായി ശബ്ദം ഉയർത്തിയിരുന്നു. ഇതാണ് കാരണം പോലും ബോധിപ്പിക്കാതെ എംപിയെ അറസ്റ്റ് ചെയ്യുന്നതിലേയ്‌ക്ക് പോലീസിനെ നയിച്ചതെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു.
ഏപ്രിൽ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ അറസ്റ്റ്. അറസ്റ്റിന് തൊട്ടുമുമ്പ് ട്വിറ്ററിലൂടെ ബന്ദി സഞ്ജയ് പ്രതികരിച്ചിരുന്നു. ‘ബിആർഎസിന് ഭയമുണ്ട് എന്നത് സത്യമാണ്.! ആദ്യം അവർ എന്നെ പ്രസ് മീറ്റ് നടത്തുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ രാത്രി വൈകി എന്നെ അറസ്റ്റ് ചെയ്യുന്നു. ഞാൻ ചെയ്ത ഒരേയൊരു തെറ്റ് ബിആർഎസ് സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തു എന്നതാണ്. ഞാൻ ജയിലിലായാലും ബിആർഎസിനെ ചോദ്യം ചെയ്യുന്നത് നിർത്തരുത്’- എന്നായിരുന്നു ബിജെപി അദ്ധ്യക്ഷന്റെ ട്വീറ്റ്.
Fear is real in BRS.!
First they stop me from conducting press meet & now arrest me late in night.
My only mistake is to Question BRS govt on its wrong doings.
Do not stop questioning BRS even if I am jailed.
Jai Sri Ram !
Bharat Mata ki Jai !
Jai Telangana ! ✊🏻 pic.twitter.com/hzdHtwVIoR— Bandi Sanjay Kumar (@bandisanjay_bjp) April 4, 2023
കരിംനഗറിലെ വസതിയിൽ നിന്ന് നിയമവിരുദ്ധമായാണ് ബന്ദി സഞ്ജയ്‌യെ കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമേന്ദർ റെഡ്ഡി പറഞ്ഞു. ‘രാവിലെ തന്നെ എന്തെങ്കിലും നിയമനടപടികൾ പോലീസ് ആരംഭിക്കേണ്ടതായിരുന്നു. അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് ശരിയാണോ? ഈ നടപടി തെലങ്കാനയിൽ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയെ തടസ്സപ്പെടുത്താൻ വേണ്ടിയാണ്’ എന്നും പ്രേമേന്ദർ റെഡ്ഡി ആരോപിച്ചു. സെക്കന്തരാബാദിൽ നിന്ന് തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി തെലങ്കാന സന്ദർശിക്കുന്നത്.
















Comments