തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങി കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരണപ്പെട്ടത്. കുട്ടി കളിക്കുന്നതിനിടെയായിരുന്നു ബലൂൺ വിഴുങ്ങിയത്.
ഞായറാഴ്ച വൈകിട്ടാണ് കുട്ടിയുടെ തൊണ്ടയിൽ ബലൂൺ കുരുങ്ങിയത്. ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. രണ്ട് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
















Comments