ഇറ്റാനഗർ: അരുണാചൽപ്രദേശിലെ അതിർത്തി മേഖലകളിലെ വികസനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അതിർത്തി മേഖലയായ തവാങ് ജില്ലയിലെ മുക്തോ പ്രദേശത്തെ വികസന പ്രവർത്തനങ്ങളെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വികസനം അതിർത്തി പ്രദേശത്ത് താമസിക്കുന്നവരുടെ വളർച്ചയ്‌ക്ക് സഹായിക്കുമെന്നും അവരെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ് അറിയിച്ചു.
A welcome development in the border areas, which will empower those living in border villages. https://t.co/UnVedDb7r8
— Narendra Modi (@narendramodi) April 5, 2023
അതിർത്തി ഗ്രാമങ്ങളിൽ 50 മൈക്രോ ഹൈഡൽ നിർമാണ പദ്ധതിയ്‌ക്കായി സംസ്ഥാന സർക്കാർ സുവർണ്ണ ജൂബിലി ബോർഡർ വില്ലേജ് ഇല്യൂമിനേഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്കും അതിർത്തി സുരക്ഷാ സേനയ്‌ക്കും വൈദ്യുതി ഉറപ്പാക്കും. ഇതിനായി 200 കോടി രൂപ ചിലവിലാണ് മൈക്രോ ഹൈഡൽ പദ്ധതി നടപ്പാക്കുന്നതെന്ന് അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.
Comments