ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂളും പൂർത്തിയായി. 77 ദിവസത്തെ ഷെഡ്യൂൾ ആണ് പൂർത്തിയായിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകളാണ് പൂർത്തിയായിരിക്കുന്നത്. മേയ് മാസത്തിൽ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും.
ഇപ്പോഴിതാ ഷെഡ്യൂൾ അവസാനിപ്പിച്ച് ലിജോ സഹപ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഒപ്പം പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ പുറത്ത് വന്നിരിക്കുന്നത്. ഷൂട്ടിങ്ങിന്റെ സങ്കീർണതകളും ഷെഡ്യൂൾ പൂർത്തിയായ സന്തോഷവും ലിജോ പങ്കുവയ്‌ക്കുന്നുണ്ട്.
നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്‌തെടുക്കാൻ ബുദ്ധിമുട്ടുള്ള, ഒരുപാട് സീക്വൻസുകളുള്ള സിനിമയായിരുന്നു നമ്മുടെ സിനിമ. രാജസ്ഥാൻ പോലെ ഒരു സ്ഥലത്ത് അത് ഷൂട്ട് ചെയ്‌തെടുക്കണമായിരുന്നു. അത് വിജയകരമായി പൂർത്തിയാക്കിയതായി ഞാൻ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവർക്കും നന്ദി എന്നായിരുന്നു ലിജോയുടെ വാക്കുകൾ. എല്ലാ ഡിപ്പാർട്ട്മെന്റിലും പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർക്കുള്ള നന്ദിയും ലിജോ അറിയിച്ചു.
ആമേൻ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീഖും ലിജോയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടെ വാലിബനുണ്ട്. മെയ് അവസാനത്തോടെ ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ആക്ഷൻ എന്റർടെയ്‌നർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീഖാണ്. ജോൺ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം.
















Comments