അനിലിന്റെ തീരുമാനം തനിക്ക് വേദന ഉണ്ടാക്കിയെന്നും തീരുമാനം തെറ്റായെന്നും എ.കെ ആന്റണി പറഞ്ഞു. രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച കുടുബമാണ് നെഹ്‌റു കുടുംബം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അനിൽ ആന്റണിയുടെ വാദങ്ങളെ ശരിവെയ്‌ക്കുന്ന പ്രതികരണമാണ് എ.കെ ആന്റണിയുടേത്. ഗാന്ധി കുടുംബത്തിനെ സ്തൂതിച്ചുകൊണ്ടാണ് എകെ ആന്റണി തന്റെ പ്രതികരണം നടത്തിയത്.
നെഹ്‌റു കുടുംബം തുടർച്ചയായി വേട്ടയാടപ്പെടുകയാണെന്നും അതിനിടയിലാണ് പ്രവർത്തിക്കുന്നതെന്നും എകെ ആന്റണി പറഞ്ഞു. ഇന്ദിരാ ഗാന്ധിയോടും നെഹ്‌റു കുടുംബത്തോടുമുള്ള തന്റെ ആദരവ് എടുത്ത് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇനി താൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താസമ്മേളനമാണെന്നും അദ്ദേഹം പറഞ്ഞു.
















Comments