ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ കീഴിൽ (സിഎസ്ആർ) യെസ് ബാങ്കുമായി സഹകരിച്ച് ജെകെ ടയർ ലിമിറ്റഡ് കമ്പനിയാണ് ഹെൽത്ത് എടിഎമ്മുകൾ ആശുപത്രികളിൽ സ്ഥാപിച്ചത്. സംസ്ഥാനത്ത് മൂന്ന് ആശുപത്രികളിലാണ് ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചത്.
സചിവലയ ഡിസ്‌പെൻസറി, വിധാൻ സഭ ഡിസ്‌പെൻസറി, തൻകപൂർ ആശുപത്രി എന്നിവടങ്ങളിലാണ് ഹെൽത്ത് എടിഎമ്മുകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഹെൽത്ത് എടിഎമ്മുകൾ നടപ്പിലാക്കിയത്തോടെ കൊളസ്‌ട്രോൾ, ബിപി, ബ്ലെഡ് ഷുഗർ എന്നിവ പൊതുജനങ്ങൾക്ക് സ്വന്തമായി പരിശോധിക്കാൻ കഴിയും. കൂടാതെ, ഹെൽത്ത് എടിഎമ്മുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ധാമി വ്യക്തമാക്കി.
ഹെൽത്ത് എടിഎമ്മുകൾ വഴി പരിശോധനകൾ നടത്തിയവർ സ്വയം മരുന്നുകൾ വാങ്ങരുത്തെന്നും ഡോക്ടർമാരെ സമീപിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യെസ് ബാങ്കിലെയെയും ജെകെ ടയർലെയിലെയും പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. ആരോഗ്യ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടർ ജനറലും ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കുന്ന 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനവും ധാമി നിർവഹിച്ചു. ക്ഷയരോഗം, കൊറോണ തുടങ്ങിയ രോഗങ്ങളുടെ പരിശോധനകൾക്കായി ട്രൂ മെഷീനുകൾ സഹായകരമാകും. 40-ഓളം വിദൂര സ്ഥലങ്ങളിലും ട്രൂ നെറ്റ് മെഷീനുകൾ നടപ്പിലാക്കുമെന്ന് ധാമി ഉദ്ഘാടന വേളയിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ട്രൂ നെറ്റ് സംവിധാനം നടപ്പിലാക്കുന്നത്തോടെ 100 ശതമാനം ലക്ഷ്യം കൈവരിക്കുമെന്നും ധാമി വ്യക്തമാക്കി.
















Comments