മലപ്പുറം: കുഴിമന്തിയും മയോണൈസും കഴിച്ചതിനു പിന്നാലെ ഒരു കുടുംബത്തിലെ നാലു കുട്ടികൾക്ക് ഛർദിയും വയറിളക്കവും പനിയും. ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ലെയും സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്.
കടുത്ത പനിയും വയറിളക്കവുമായതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോൾ. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു.
മഞ്ചേരിയിലെ ഒരു കടയിൽ നിന്നും കുഴിമന്തിയും മയോണൈസും കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ കഴിച്ചത്. അന്നു രാത്രി തന്നെ ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
















Comments