ശ്രീനഗർ: കാലങ്ങളായി നെല്ല് മാത്രം കൃഷി നടന്നിരുന്ന പാടങ്ങളിന്ന് കടുകിന് വഴിമാറി. മഞ്ഞ വിരിച്ച് പാടങ്ങൾ, കടുക് കൃഷി ആരംഭിച്ച് കർഷകർ. ആയിരം ഹെക്ടർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ച പദ്ധതി അനുസരിച്ചാണ് റാബി സീസണിൽ കടുക് കൃഷി ചെയ്യുന്നതെന്ന് കശ്മീർ അഗ്രിക്കൾച്ചർ ഡയറക്ടർ ചൗധരി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. 2020- 21 വർഷത്തിൽ 30000 ഹെക്ടർ സ്ഥലത്തായിരുന്നു ആദ്യമായി കടുക് കൃഷി ചെയ്തിരുന്നത്. 2021-22-ൽ ഒരു ലക്ഷം ഹെക്ടർ സ്ഥലത്തും. 2023-ൽ അത് ഒന്നരലക്ഷം ഹെക്ടറിലേയ്‌ക്ക് കൃഷി ഉയർത്തി.
നിലവിൽ കശ്മീരിൽ ഒന്നരലക്ഷം ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. കശ്മീരികളുടെ ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വിഭവമാണ് എണ്ണ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് കശ്മീരിലേയ്‌ക്ക് എണ്ണ ധാരാളമായി എത്തിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ കൂടുതൽ പാടങ്ങളിലേയ്‌ക്ക് കടുക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ചൗധരി പറഞ്ഞു.
















Comments