കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എംആർ അജിത് കുമാർ. ബാഗ് തന്റേതാണെന്ന് പ്രതി സമ്മതിച്ചതായും എഡിജിപി വ്യക്തമാക്കി. കേസ് പ്രഥമിക ഘട്ടത്തിലാണെന്നും കേന്ദ്ര ഏജൻസികൾ തുടക്കം മുതൽതന്നെ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.
കണ്ടെടുത്ത ഡയറിയിലെ കയ്യക്ഷരം പ്രതിയുടേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. വിവിധ ഏജൻസികളുമായി വിവരം പങ്കുവെക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. പ്രതിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും എഡിജിപി വ്യക്തമാക്കി.
പ്രതിയെ കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനിടയിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സ്വാഭാവികമായ സംഭവങ്ങൾ മാത്രമാണ് നടന്നതെന്നും കോഴിക്കോട് മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ എംആർ അജിത് കുമാർ പരാമർശിച്ചു.
Comments