ഹൈദരാബാദ്: സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. തിരുമല സന്ദർശിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അനുഗ്രഹമാകും സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്. ബീബിനഗർ, ഗുണ്ടൂർ വഴിയാകും സർവീസ് നടത്തുക. 110 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. നിലവിൽ സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, ലിംഗംപള്ളി-തിരുപ്പതി നാരായണാദ്രി എക്‌സ്പ്രസ് എന്നിവ ഗുണ്ടൂർ വഴി തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഈ യാത്രയ്‌ക്ക് ഏകദേശം 12 മണിക്കൂർ എടുക്കും. എന്നാൽ വന്ദേ ഭാരത് ട്രെയിനിലാണ് യാത്രയെങ്കിൽ യാത്രസമയം ഒമ്പത് മണിക്കൂറിൽ താഴെയായി കുറയും.
#WATCH | Telangana | PM Narendra Modi flags off Vande Bharat Express between Secunderabad and Tirupati.
It will reduce the travel time between the two cities by almost three and a half hours. pic.twitter.com/UCMd6yuWqC
— ANI (@ANI) April 8, 2023
രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിനെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 11,360 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കുക. ബീബിനഗറിലെ എയിംസിനും അദ്ദേഹം തറക്കല്ലിടും. ഉച്ച് കഴിഞ്ഞ് മൂന്ന് മണിക്ക് തമിഴ്‌നാട്ടിലെത്തും. തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്യും. 1,260 കോടി രൂപ ചിലവിലാണ് ടെർമിനലിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
നാല് മണിക്ക് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വച്ച് ചെന്നൈ കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. 4.45-ന് ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാർഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആറരയ്‌ക്ക് ആൽസ്‌ട്രോം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ തമിഴ്‌നാട്ടിലെ 3,600 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.
















Comments