ബെംഗളൂരു : ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിന് പിണങ്ങി 25 കാരിയായ ഭാര്യ ജീവനൊടുക്കി. സലൂണിൽ ജോലിക്കാരനായ ഗൗതമിന്റെ ഭാര്യ നന്ദിനിയാണ് ചോക്ലേറ്റ് കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തത് . തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയവെച്ച ശേഷമാണ് യുവതി തൂങ്ങി മരിച്ചത്. ഹെന്നൂർ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം.
ഗൗതമും, നന്ദിനിയും കോളജ് കാലഘട്ടം മുതൽ അറിയുന്നവരാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ജോലി കഴിഞ്ഞ് വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാൻ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാമെന്ന് ഉറപ്പ് നൽകി വീട്ടിൽ നിന്ന് പോയെങ്കിലും ഗൗതത്തിന് പിന്നീട് നന്ദിനിയുടെ ഫോൺ കാളുകൾ എടുക്കാൻ സാധിച്ചില്ല .
11:45 ഓടെ നന്ദിനി താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നും ഭർത്താവിന് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു. . സന്ദേശം കണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്.ഹെന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments