മുംബൈ: അയോദ്ധ്യ ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. എംപിമാരോടൊപ്പെം മുഖ്യമന്ത്രി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. 2022 ജൂണിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഏക്‌നാഥ് ഷിൻഡെയുടെ ആദ്യ അയോദ്ധ്യ സന്ദർശനമാണിത്. എംപിമാർ, എംഎല്എമാർ, സഖ്യകക്ഷിയായ ബിജെപിയുടെ നേതാക്കൾ എന്നിവരും ഷിൻഡെയോടൊപ്പം അയോദ്ധ്യ സന്ദർശിക്കുന്നുണ്ട്.
നാളെ അയോദ്ധ്യയിലെത്തുന്ന ഷിൻഡെ നിർമാണം നടക്കുന്ന രാമക്ഷേത്രത്തിന്റെ സന്ദർശനവും ശരയു നദിയിൽ മഹാ ആരതിയും നടത്തും. ‘അയോദ്ധ്യ ഞങ്ങളുടെ വിശ്വാസത്തിന്റെ വിഷയമാണ്. രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞങ്ങൾ നന്ദി പറയുന്നു. പ്രാർത്ഥനയ്‌ക്ക് ക്ഷേത്രത്തിൽ പോകുന്നത് അനുഗ്രഹം നേടാനാണ് അല്ലാതെ പ്രചാരണം സൃഷ്ടിക്കാനല്ല’ ഷിന്‌ഡെ പറഞ്ഞു. ശിവസേന പ്രവർത്തകരെ അയോദ്ധ്യയിലേക്ക് കൊണ്ടുപോകുന്ന പ്രത്യേക ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
















Comments