ന്യൂഡൽഹി: മൊബൈൽ ഫോൺ ഉത്പാദന കയറ്റുമതി രംഗത്ത് ഹൈറേഞ്ചായി ഇന്ത്യ. മൊബൈൽ ഫോൺ കയറ്റുമതിയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം എന്ന രജതനേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. 2022- 23 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 85,000 കോടി രൂപയുടെ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2021- 22 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ ഇരട്ടി നേട്ടമാണ് രാജ്യം നേടിയെടുത്തത്. ഇന്ത്യ സെല്ലുലാർ ഇലക്ട്രോണിക് അസോസിയേഷനാണ് ( ICEA)യാണ് ഇന് സംബന്ധിച്ച് കണക്കുകൾ പുറത്ത് വിട്ടത്.
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികൾ നടപ്പിലാക്കിയതൊടെയാണ് മൊബൈൽ നിർമ്മാണ രംഗത്ത് കുതിച്ച് ചാട്ടത്തിന് വഴി തുറന്നത്. ആഭ്യന്തര ഉത്പാദകർക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം അടക്കം കേന്ദ്രസർക്കാർ ഈ മേഖലയിൽ നടപ്പിലാക്കിയിരുന്നു.
യുഎഇ, യുഎസ്, നെതർലാൻഡ്, യുകെ, ഇറ്റലി തുടങ്ങി അഞ്ച് രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോൺ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. രാജ്യത്ത് വിൽപ്പന നടത്തുന്ന മൊബൈൽ ഫോണുകളുടെ 97 ശതമാനവും നിലവിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നവയാണ്.
2023-ൽ മൊബൈൽ ഫോൺ കയറ്റുമതി ഒരു ലക്ഷം കോടി കവിയുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2027-ൽ ആപ്പിൾ ഫോൺ ഉത്പാദനത്തിന്റെ 50 ശതമാനവും ഇന്ത്യയിൽ നിന്നാകും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ഐ ഫോൺ 14 പ്ലസ് അടക്കം രാജ്യത്തെ പ്ലാന്റുകളിൽ നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാത്രം ഒരു ബില്യൺ ഡോളറിന്റെ ഐ ഫോണുകൾ ഇന്ത്യ കയറ്റി അയച്ചിരുന്നു.
















Comments