ചെന്നൈ : സേലം റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിനെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് നാട്ടുകാർ . സ്റ്റേഷനിലേക്കെത്തുന്ന വന്ദേഭാരതിന് നേരെ ആൾക്കൂട്ടം പുഷ്പവൃഷ്ടി നടത്തുകയായിരുന്നു . ഇതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു . ഒപ്പം വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
‘ “സേലത്ത് ഗംഭീര വരവേൽപ്പ്! വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്ന വിവിധ സ്ഥലങ്ങളിൽ ഇത്തരം ആവേശം സാധാരണമാണ്, ഇത് ഇന്ത്യയിലെ ജനങ്ങളുടെ ആഴത്തിലുള്ള അഭിമാനം കാണിക്കുന്നു.‘ മോദി കുറിച്ചു. രണ്ട് ദിവസം മുൻപാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്.
ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് രണ്ട് ദിവസം മുൻപാണ് ഫ്ളാഗ് ഓഫ് ചെയ്തത് .ഭക്ഷണം അടക്കം ചെയർ കാറിന് 1215 രൂപയും എക്സിക്യുട്ടീവ് കോച്ചിൽ 2,310 രൂപയുമാണ് നിരക്ക്. സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഭക്ഷണം ആവശ്യമില്ലാത്തവർക്ക് നിരക്ക് യഥാക്രമം 1,057 രൂപയും 2,116 രൂപയുമാണ്. വന്ദേ ഭാരതിന്റെ യാത്രസമയം അഞ്ച് മണിക്കൂർ 50 മിനിറ്റാണ്.
Comments