എലത്തൂർ ട്രയിൻ തീവയ്പ്പ് കേസ്: ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്

Published by
Janam Web Desk

കോഴിക്കോട്: എലത്തൂർ ട്രയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്. എന്നാൽ പ്രതി ഷൊർണൂരിൽ ഇറങ്ങിയത് തെറ്റിധാരണ പരത്താനാണെന്നും പോലീസ്. എന്നാൽ താൻ ഇറങ്ങിയ സ്ഥലം തനിക്ക് അറിയില്ലെന്നാണ് പ്രതി പറയുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഷാറൂഖ് ഇത് പറഞ്ഞത്. ഇന്ന് ഷാറൂഖിനെ തെളിവെടുപ്പിന്കൊണ്ടുപോകാനാണ് സാധ്യത.

എലത്തൂർ കേസിൽ പ്രതിയെ സഹായിച്ച എസ്ഡിപിഐ കേന്ദ്രങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. പട്ടാമ്പി ഓങ്ങല്ലൂരിലെ കാരക്കാട് കോളനിയിലും, ഇയാൾ പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിലുമെത്തിച്ചായിരിക്കും തെളിവെടുപ്പ്. പ്രതിയ്‌ക്ക് ഭക്ഷണം നൽകിയത് കാരയ്‌ക്കാട് കോളനിയിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് തെളിവെടുപ്പ് നടത്തുന്നത്.

ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങി പല വിഷയങ്ങൾ സംശയത്തിൻ നിഴയിലാണ്. നിരവധി സിം കാർഡുകൾ ഉപയോഗിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. ഡൽഹിയിലേക്കും മുംബൈയിലേക്കും ഫോൺ കോളുകൾ പോയിട്ടുണ്ട്. അവസാനം വിളിച്ച് നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇതെല്ലാം ദുരൂഹത നിറഞ്ഞു നിൽക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.

Share
Leave a Comment