കാസർകോട്; കരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് സ്വന്തമാക്കി ഇന്ത്യൻ കായികലോകത്തെ അതുല്യപ്രതിഭ പിടി ഉഷ. കാസർകോട് പെരിയ ക്യാമ്പസിലെ സബര്ഡ#മതി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കടേശ്വർലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. പിടി ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. രാജ്യത്തിന് മാതൃകയാകുന്നവരെ ആദരിക്കുകയെന്നത് സർവകലാശാലയുടെ കർത്തവ്യമാണ്. വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുന്നതാണ് പിടി ഉ,യുടെ ജീവിതവും നേട്ടങ്ങളുമെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.
ലോസാഞ്ചലസ് ഒളിംപിക്‌സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡൽ നഷ്ടമായതിന്റെ വേദനകൾ വിവരിച്ചുകൊണ്ടാണ് പിടി ഉഷ പ്രസംഗം ആരംഭിച്ചത്. ഏറെ വൈകാരികമായിരുന്നു അവരുടെ പ്രസംഗം. ‘കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക്‌സ് മെഡൽ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പേരാട്ടത്തിലാണ് ഞാൻ. ഇതിന് ലക്ഷക്കണക്ികന് ആളുകളുടെ പ്രാർത്ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ ഒരിക്കൽ അത് യാഥാർത്ഥ്യാമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്’.കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഉഷ സ്‌കൂൾ നടത്തുന്ന പ്രവർത്തനങ്ങളും നേട്ടങ്ങളും പിടി ഉഷ വിവരിച്ചു.
ഡീൻ അക്കാജമിക് പ്രൊഫ. അമൃത് ജി കുമാർ,ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, രജിസ്ട്രാർ ഡോ.എം മുരളീധരൻ, വകുപ്പ് അദ്ധ്യക്ഷന്മാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് കേരള കേന്ദ്ര സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകിയത്.
Comments