സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ പരിഗണച്ചിരുന്നെങ്കിൽ ദേശീയ പദവി കളയുമായിരുന്നില്ല. ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനമായിപ്പോയി ഇതെന്നും രാജ പറഞ്ഞു. ദേശീയ പദവി നഷ്ടമായാലും വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി കരുത്തുറ്റ പ്രവർത്തനം കാഴ്ചവെക്കുമെന്ന് രാജ കൂട്ടിച്ചേർത്തു. ഇത് ചില നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണെന്നും സങ്കേതിക തീരുമാനം മാത്രമാമെന്നും രാജ പറഞ്ഞു.
സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് വെറും സാങ്കേതികം മാത്രമാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ജനങ്ങൾ സിപിഐക്ക് ഒപ്പമാണെന്നും പദവി നഷ്ടപ്പെട്ടത് സിപിഐക്ക് വലിയ ആഘാതമല്ലെന്നും ബിനോയ് വിശ്വം വിഷയത്തിൽ പറഞ്ഞിരുന്നു.
Comments